കുമരകം: പഞ്ചായത്ത്‌ ഓഫീസിന്റെ മുൻഭാഗത്തെ വെള്ളക്കെട്ടിന് പരിഹാരം ആവശ്യപ്പെട്ട് ബി.ജെ.പി കുമരകം പഞ്ചായത്ത് കമ്മറ്റി പരാതി നൽകി. കാലവർഷം ആരംഭിക്കുന്നതിന് മുൻപ് തന്നെ പഞ്ചായത്ത് പരിസരത്ത് വെള്ളക്കെട്ട് രൂപപ്പെട്ടത് ജലജന്യ രോഗങ്ങൾക്ക് കാരണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്ത്‌ സെക്രട്ടറിക്ക് നിവേദനം നൽകിയത്. നടപടി ഉണ്ടായില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു. ബി.ജെ.പി കുമരകം പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ അഡ്വ: ജോഷി ചീപ്പുങ്കൽ, സെക്രട്ടറി മഹേഷ്‌ കണ്ടാന്തറ, റ്റി.എൻ ബൈജു, പഞ്ചായത്ത്‌ മെമ്പർമാരായ വി.എൻ ജയകുമാർ, പി.കെ സേതു, ഷീമാ രാജേഷ്, ശ്രീജ സുരേഷ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്