കോട്ടയം : കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികയിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളാണുള്ളത്. പി.എസ്.സി നിശ്ചയിച്ച യോഗ്യതയുള്ളവർക്കാണ് പരിഗണന. ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്ന രേഖകളും recruitment.ghk@gmail.com എന്ന വിലാസത്തിൽ 14ന് വൈകിട്ട് അഞ്ചിന് മുൻപ് അയയ്ക്കണം. ഫോൺ: 04828 203492.