പാലാ: കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ചെറുകിട വ്യാപാര സ്ഥാപനങ്ങൾ അടച്ചതോടെ ഓൺലൈൻ വ്യാപാരം ജില്ലയിൽ സജീവമായി. നാട്ടിലെ വ്യാപാര സ്ഥാപനങ്ങളിൽ ലഭിക്കുന്നതിലും വിലക്കുറവിലാണ് ഓൺലൈൻ വ്യാപാരം നടക്കുന്നത്. ലോക് ഡൗൺ കഴിയുമ്പോൾ ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം തീർത്തും കുറയാനും സാധ്യതയുണ്ട്.ബാങ്ക് ലോണുകളും വാടകയും കൊടുക്കുവാൻ പോലും വ്യാപാരികൾക്ക് സാധിക്കാതെ വരുന്നു.
കൊവിഡിനേക്കാൾ കഷ്ടമായിരിക്കും സാധാരണ വ്യാപാരികൾക്ക് ഇനി വരുന്ന കാലം. അതുകൊണ്ട് ഓൺലൈൻ വ്യാപാരം അവസാനിപ്പിച്ച് ചെറുകിട വ്യാപാരികളെ സംരക്ഷിക്കാർ സർക്കാർ തയാറാവണമെന്ന് വ്യാപാരി വ്യവസായി പൂവരണി യൂണിറ്റ് പ്രസിഡന്റ് ഷൈജു വാതല്ലൂർ ആവശ്യപ്പെട്ടു