കോട്ടയം : എൻ.സി.പിയുടെ ഇരുപത്തിമൂന്നാം ജന്മദിനം ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും കൊടിഉയർത്തിയും മധുരപലഹാരങ്ങൾ വിതരണം നടത്തിയും വൃക്ഷതൈ നട്ടും കിറ്റ് വിതരണം നടത്തിയും ആഘോഷിച്ചു. കോട്ടയത്ത് ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ടി.വി ബേബി പതാക ഉയർത്തി. ബാബു കപ്പക്കാലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജന്മദിന സമ്മേളനം എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്തു. എൻ.വൈ.സി ജില്ലാ പ്രസിഡന്റ്‌ മിൽട്ടൺ ഇടശ്ശേരിൽ,കോട്ടയം ബ്ലോക്ക്‌ പ്രസിഡന്റ്‌ നിബു എബ്രഹാം, പുതുപ്പള്ളി ബ്ലോക്ക്‌ പ്രസിഡന്റ്‌ രാധാകൃഷ്ണൻ ഓണംപള്ളി, രാജേഷ് വി സി, രഞ്ജനാഥ് കോടിമത എന്നിവർ പ്രസംഗിച്ചു.