പാലാ: സഹൃദയ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5ന് സഹൃദയം സുവർണ്ണം വാട്‌സാപ്പ് ഗ്രൂപ്പിൽ മഹാകവി പാലാ നാരായണൻ നായർ അനുസ്മരണ സമ്മേളനം നടത്തും. രവി പാലായുടെ അദ്ധ്യക്ഷതയിൽ ഡോ സിബികുര്യൻ (മലയാള വിഭാഗം മേധാവി.ദേവമാതാകോളജ് കുറവിലങ്ങാട്),സാംജി ടി വിപുരം (എഴുത്തുകാരൻ, സാംസ്‌കാരിക പ്രവർത്തകൻ),.എസ് ബി പണിക്കർ (കവി ഗ്രന്ഥകാരൻ,റിട്ട.എഇഒ ), ശ്രീകുമാർ പാലാ (മഹാകവി യുടെ പുത്രൻ), കഥാകൃത്തുക്കളായ ഡി. ശ്രീദേവി, രവി പുലിയന്നൂർ എന്നിവർ പങ്കെടുക്കും. തുടർന്ന്‌ നടക്കുന്ന കവിയരങ്ങിൽ കുറിച്ചി സദൻ, രാജ്‌മോഹൻ, ആര്യാംബിക ,ആർ.കെ വള്ളിച്ചിറ,മീരാകൃഷ്ണ,സാമജകൃഷ്ണ, രാജു അരീക്കര,ഷിബുരാഘവൻ,വേണുകെഴുവംകുളം,പി എസ് മധുസൂദനൻ തുടങ്ങിയവർ പങ്കെടുക്കും..