പാലാ :ഗവ.ഹോമിയോ ആശുപത്രിയിൽ കൊവിഡനന്തര ചികിത്സ തുടങ്ങി.കൊവിഡ് മുക്തരായവർ അഭിമുഖീകരിക്കുന്ന വിവിധ മാനസികവും ശാരീരികവുമായ ആരോഗ്യ പ്രശ്‌നങ്ങൾക്കുളള ചികിത്സ ദിവസവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ ലഭിക്കും. ഒ.പിയുടെ ഔദ്യോഗിക ഉദ്ഘാടനം പാല നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര നിർവഹിച്ചു.
പാലാ നഗരസഭ വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലം പറമ്പിൽ ,വാർഡ് കൗൺസിലർ പ്രിൻസ്.വി.സി.തയ്യിൽ, ആശുപത്രി മുൻ സൂപ്രണ്ട് ഡോ.ശശിധരൻ,മുനിസിപ്പൽ കൗൺസിലർമാരായ ജോസ് ജെ ചീരാംകുഴി, ആനി ബിജോ, മായ രാഹുൽ, ലിസികുട്ടി മാത്യു, മായ പ്രദീപ്, ലീന സണ്ണി, ആശുപത്രി സൂപ്രണ്ട് ഡോ ത്വാഹിറ ടി, ആർ.എം.ഒ, ഡോ.ഹേമ .ജി നായർ,മെഡിക്കൽ ഓഫീസർ ഡോ.ബിനു ജേക്കബ്, നാഷണൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫീസർ,ഡോ. അശ്വതി ബി. നായർ എന്നിവർ പങ്കെടുത്തു.