കട്ടപ്പന: വണ്ടൻമേട് ഗ്രാമപഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. വണ്ടൻമേട് സി.എച്ച്.സിയിൽ 42 ഓക്‌സിജൻ കിടക്കകളും 2 ഐ.സി.യു. കിടക്കകളും ഉൾപ്പെടെയുള്ള സൗകര്യം ഒരുക്കും. ത്രിതല പഞ്ചായത്ത് ഫണ്ടുകൾ ഇതിനായി ചെലവഴിക്കും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ട ആലോചന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാരിച്ചൻ നിറണാക്കുന്നേൽ, വണ്ടൻമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോൺസൺ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ധനേഷ് ബി, മെഡിക്കൽ ഓഫീസർ ഡോ. ഷിനു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലാലച്ചൻ വെള്ളക്കട, രഞ്ജിത്ത്കുമാർ നാഗയ്യ, ഷൈനി റോയി, ഡോ. ബിനു, എൻ.എച്ച്.എം. കോ-ഓർഡിനേറ്റർ ടോണി, പ്ലാൻ കോ-ഓർഡിനേറ്റർ സിബി കെ.ജെ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അജി തോമസ്, പഞ്ചായത്ത് അംഗങ്ങളായ രാജ മാട്ടുക്കാരൻ, രാജൻ എന്നിവരും പങ്കെടുത്തു.