കട്ടപ്പന: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഉപ്പുതറ, വണ്ടൻമേട് സി.എച്ച്.സികളുടെ വികസനത്തിന് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് 32 ലക്ഷം രൂപ അനുവദിച്ചതായി പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയിൽ അറിയിച്ചു. വണ്ടൻമേട് സി.എച്ച്.സിയിൽ കൊവിഡ് ടെസ്റ്റിനുള്ള സൗകര്യം, വാക്‌സിനേഷന്
എത്തുന്നവർക്ക് ഇരിപ്പിടം, കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ, മരുന്നുകൾ എന്നിവ ലഭ്യമാക്കും. ഉപ്പുതറ സി.എച്ച്.സിയിൽ മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, 20 കിടക്കകൾ എന്നിവ ഒരുക്കും. ആശുപ്രതിയിലേക്കുള്ള കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കും.