തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം മിഠായിക്കുന്നം 6009ാം ശാഖയിൽ നടന്ന യാത്രഅയപ്പ് സമ്മേളനവും ആദരിക്കലും തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ദീർഘകാലം ശാഖയിൽ സെക്രട്ടറിയായി പ്രവർത്തിച്ച എൻ.എൽ രാജു, ആദ്യകാല ശാഖാ ഭാരവാഹികളായ സുനിൽ പി മൂത്തേടം, വിജയൻ ശ്രദ്ധഞ്ജലി, ബാബു എം.കെ ഉഷസ്സ്, ബിജു ഇടത്താനാട്ട് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ശാഖാ പ്രസിഡന്റ് സത്യൻ മലങ്കോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാധാമണി ലാലപ്പൻ, വൈസ് പ്രസിഡന്റ് മഹേഷ് വള്ളോംപറമ്പിൽ, ഒ.കെ ലാലപ്പൻ, രാജി ദേവരാജൻ, ബിന്ദു, ഷീല രാജു, ഷീല രാഘവൻ,ഉദയൻ, ടി.പി രാജൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.