അടിമാലി: വൈസ്‌മെൻ ക്ലബ്ബ് 'കോവിഡ് കൈത്താങ്ങ്' പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് അര ലക്ഷത്തിന്റെ ഉപകരണം ആശുപത്രിക്ക് കൈമാറി. ആദ്യ ഘട്ടമെന്ന നിലയിൽ താലൂക്ക് ആശുപത്രിയിലെ കോവിഡ് സെന്റർ ഓക്‌സിജൻ സിലിണ്ടറുകളും എൻ95 മാസ്‌കുകൾ, കയ്യുറകൾ, പി.പി.ഇ സുരക്ഷാ കിറ്റുകൾ അടക്കമുള്ള കിറ്റുകളുമാണ് നൽകിയത്. ആശുപത്രി സൂപ്രണ്ട് ഡോ: സത്യ ബാബുവിന് ക്ലബ്ബ് പ്രസിഡന്റ് കെ.ജെ ജെയിംസിന്റെ നേതൃത്വത്തിൽ സിലിണ്ടറുകളും മറ്റും കൈമാറി. വൈസ്‌മെൻ ഡിസ്ട്രിക്ട് ഗവർണർ ജിജോ വി. എൽദോ ഉദ്ഘാടനം ചെയ്തു. വൈസ് മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റീജിയൺ ഐ.പി റീജിയണൽ ഡയറക്ടർ അഡ്വ: ബാബു ജോർജ് ജോർജ് മുഖ്യാതിഥിയായി പങ്കെടുത്തു. ക്ലബ്ബ് വൈസ് പ്രസിഡന്റ് ബിജു ലോട്ടസ്, ട്രഷററർ അഡ്വ. നോബിൾ മാത്യു, ഫ്രാൻസിസ് തച്ചിൽ, വർഗീസ് പീറ്റർ കാക്കനാട്ട്, സുജിത് പി. ഏലിയാസ്, മിനി ജെയിംസ് തുടങ്ങിയവർ നേതൃത്വം നൽകി.