അടിമാലി. അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫിസിന് പരിധിയിൽ വരുന്ന മങ്കുവയിൽ നിന്ന് അനധികൃതമായി തേക്കുതടി വെട്ടി കടത്തി.. സ്വകാര്യ വ്യക്തിയുടെ പട്ടയ ഭൂമിയിൽ നിന്ന് തേക്ക് മരങ്ങൾ മുറിച്ചു മാറ്റുന്നതിന് വനം വകുപ്പ് നൽകിയ പാസിന്റെ മറവിൽ റവന്യു ഭൂമിയിൽ നിന്നിരുന്ന മരങ്ങൾ കൂടി വെട്ടി കടത്തിയതായാണ് പരാതി ഉയർന്നിരിക്കുന്നത്.
ഇതു സംബന്ധിച്ച് പരാതി ഉയർന്നതിനെ തുടർന്ന് റവന്യു വകുപ്പിനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകുന്നതിന് ജില്ലാ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ പട്ടയ ഭൂമിയിൽ നിന്നുള്ള 5 മരങ്ങൾ മുറിച്ചു മാറ്റുന്നതിനാണ് അനുമതി നൽകിയതെന്ന് റേഞ്ച് ഓഫീസർ ജോജി ജോൺ പറഞ്ഞു. ഇതു സംബന്ധിച്ച് ആരോപണം ഉയർന്ന സാഹചര്യത്തിൽ വെട്ടിയ തോക്കുമരം നിന്നിരുന്ന ഭൂമി സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് റവന്യു വകുപ്പിന്റെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.