അടിമാലി: സംസ്ഥാന സർക്കാർ ബിജെപിയേയും നേതാക്കളേയും വേട്ടയാടുന്നുവെന്നാരോപിച്ച് ബിജെപി ദേവികുളം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അടിമാലിയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.സംസ്ഥാന വ്യാപകമായി ബിജെപി ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു അടിമാലിയിലും സമരം നടന്നത്.ദേവികുളം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അടിമാലി ബസ്റ്റാൻഡ് ജംഗ്ഷനിൽ നടന്ന സമരം ജില്ലാ ജനറൽ സെക്രട്ടറി വി എൻ സരേഷ് ഉദ്ഘാടനം ചെയ്തു .നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ബി മനോജ് കുമാർ,ജില്ലാ സമിതിയംഗങ്ങളായ വി കെ ഓമനകുട്ടൻ,ജോൺസൻ,മണ്ഡലം സമിതിയംഗം സജി തുടങ്ങിയവർ പങ്കെടുത്തു