കട്ടപ്പന: അറ്റകുറ്റപ്പണി പുരോഗമിക്കുന്ന കുന്തളംപാറ വട്ടുകുന്നേൽപ്പടി റോഡിലെ ടാർ ചെയ്ത ഭാഗം തകർന്നു. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ ടാർ ഒലിച്ചുപോയതോടെ കുണ്ടും കുഴിയും രൂപപ്പെട്ടിരിക്കുകയാണ്. ടാറിംഗ് പൂർത്തീകരിക്കും മുമ്പ് റോഡ് പഴയപടിയായതോടെ നാട്ടുകാർ പ്രതിഷേധത്തിനൊരുങ്ങുകയാണ്. 10 വർഷത്തിലധികമായി തകർന്നുകിടന്ന റോഡിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷമാണ് അറ്റകുറ്റപ്പണി ആരംഭിച്ചത്. എന്നാൽ കാലവർഷത്തിൽ ടാർ ചെയ്ത ഭാഗങ്ങൾ പൊട്ടിപ്പൊളിഞ്ഞു. എന്നാൽ നിർമാണത്തിൽ അപാകതയുള്ളതായി നാട്ടുകാർ ആരോപിച്ചു. കൂടാതെ സമീപത്തെ പാറമടയിലേക്കുള്ള വലിയ വാഹനങ്ങൾ സദാസമയം കടന്നുപോകുന്നതും റോഡിന്റെ തകർച്ചയ്ക്ക് കാരണമായി.
നിലവിൽ ഒരു കിലോമീറ്റർ ഭാഗം മാത്രമാണ് ടാറിംഗ് നടത്തിയത്. നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി നാട്ടുകാർ പി.ഡബ്ല്യു.ഡിക്ക് പരാതി നൽകി.