ganja

കട്ടപ്പന: വീട്ടിലിരുന്ന് കഞ്ചാവ് വലിച്ചുകൊണ്ടിരുന്ന യുവാക്കളെ എക്‌സൈസ് പിടികൂടി. വെള്ളയാംകുടി തയ്യാട്ടുകിഴക്കേതിൽ ഗോകുൽ(23), സഹോദരങ്ങളായ അഖിൽ(22), രാഹുൽ(20), വെള്ളയാംകുടി മാടപ്പാട്ട് ആൽബിൻ(19), മുളകരമേട് നിരവത്ത്പറമ്പിൽ സെബിമോൻ(27) എന്നിവരാണ് അറസ്റ്റിലായത്. മുളകരമേട് അരിപ്ലാക്കൽ ജെറോം ഓടി രക്ഷപ്പെട്ടു. ഇവരുടെ പക്കൽ 77 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഗോകുലിന്റെ വീട് കേന്ദ്രീകരിച്ചാണ് ആറംഗ സംഘം കഞ്ചാവ് വലിച്ചുകൊണ്ടിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കിരൺ വി.ജെ, പ്രിവന്റീവ് ഓഫീസർ ജോസി വർഗ്ഗീസ്, സി.ഇ.ഒമാരായ അനൂപ് കെ.എസ്, ലിജോ ജോസഫ്, ബിജുമോൻ പി.കെ, ജസ്റ്റിൻ പിജോസഫ് എന്നിവരാണ് പരിശോധന നടത്തിയത്.