കറുകച്ചാൽ : എസ്.ടി.യു.സി മോട്ടോർ തൊഴിലാളി യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗുരുവാഹിനി മൈക്രോ യൂണിറ്റ് അംഗങ്ങൾക്ക് ധനസഹായം നൽകി. എസ്.എൻ.ഡി.പി യോഗം പുതുപ്പള്ളിപ്പടവ് ശാഖാ പ്രസിഡന്റ് എം.എസ്.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. നെടുംകുന്നം പഞ്ചായത്തംഗം കെ.എൻ.ശശീന്ദ്രനിൽ നിന്ന് മൈക്രോ ജോയിന്റ് കൺവീനർ ഇ.കെ. ഷാജി ഫണ്ട് ഏറ്റുവാങ്ങി. യോഗം ഡയറക്ട് ബോർഡ് മെമ്പർ സജീവ് പൂവത്ത്, ശാഖാ സെക്രട്ടറിയും, മൈക്രോ കൺവീനറുമായ ടി.ആർ.അജി, സ.ജി.സുകുമാരൻ, രഞ്ജിത്ത് രാജ് എന്നിവർ പങ്കെടുത്തു.