പാലാ:ബി.ജെ.പിക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത് ഭരണകൂട ഭീകരതയാണെന്ന് കർഷകമോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ.എസ്.ജയസൂര്യൻ പറഞ്ഞു. പാലായിൽ നടന്ന പ്രതിഷേധ ജ്വാല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് മീനാഭവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം സോമൻ തച്ചേട്ട്,ജില്ല കമ്മിറ്റി അംഗം സി.ജി.സദാശിവൻ, നിയോജകമണ്ഡലം സമിതിയംഗം സജീവൻ,ജനറൽ സെക്രട്ടറി മഹേഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.