വൈക്കം: കൊതവറ സർവീസ് സഹകരണ ബാങ്ക് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി പച്ചക്കറിതൈകൾ വിതരണം ചെയ്യും. വഴുതന, തക്കാളി, പച്ചമുളക് എന്നിവയുടെ തൈകളാണ് നൽകുന്നത്. വിതരണ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് ബാങ്ക് പ്രസിഡന്റ് സി.ടി.ഗംഗാധരൻ നായർ നിർവഹിക്കും. പച്ചക്കറി തൈകൾ ആവശ്യമുള്ള അംഗങ്ങൾക്ക് ബാങ്കിൽ നിന്നും സൗജന്യമായി ലഭിക്കും.