പാലാ: ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ ഒരു കോടി 49 ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പാക്കുന്നു.
കെ.എം. മാണിയുടെ ഓർമ്മയ്ക്കായി കരൂർ പഞ്ചായത്തിൽ ഓപ്പൺ സ്റ്റേഡിയം ഉൾപ്പെടെയാണിത്. പദ്ധതികൾക്ക് ജില്ലാ പ്ലാനിങ് കമ്മീഷന്റെ അംഗീകാരം ലഭിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അറിയിച്ചു. 2021 22 സാമ്പത്തികവർഷത്തെ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ഉൽപാദന, സേവന, പശ്ചാത്തല മേഖലയിലും റോഡ് മെയിന്റനൻസ് വിഭാഗത്തിലും , പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിലും പ്പെടുത്തി15 പദ്ധതികൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്.ഭരണങ്ങാനം ഡിവിഷനിലെ കടനാട് , കരൂർ, മീനച്ചിൽ, ഭരണങ്ങാനം എന്നീ നാല് പഞ്ചായത്തുകളിലെ 53 വാർഡുകളിലും അടുത്ത അഞ്ചുവർഷം കൊണ്ട് ഓരോ പദ്ധതി വീതം നടപ്പിലാക്കുമെന്ന് രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.