cement

കോട്ടയം: ​​വി​ല​ ​വ​ർ​ദ്ധ​ന​വി​ൽ​ ​ന​ട്ടം​തി​രി​ഞ്ഞ് ​നി​ർ​മ്മാ​ണ​മേ​ഖ​ല.​ ക​ഴി​ഞ്ഞ​ ​ഏ​താ​നും​ ​ദി​വ​സ​ങ്ങ​ളാ​യി​ ​നി​ർ​മ്മാ​ണ​ ​സാ​മ​ഗ്രി​ക​ളു​ടെ​ ​വി​ല​ ​കു​തി​ച്ചു​യ​രു​ക​യാ​ണ്.​സി​മ​ന്റി​നും​ ​ക​മ്പി​ക്കും​ ​പി​വി​സി​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു​മ​ട​ക്കം​ ​വി​പ​ണി​യി​ൽ​ ​വൻ വി​ല​ വ​ർ​ദ്ധ​ന​വാണുണ്ടാ​യി​ട്ടുള്ളത്. 360 രൂപയുണ്ടായിരുന്ന ​സി​മ​ന്റി​ന്റെ​ ​വി​ല​ 450 ആയി. ക​മ്പി​യു​ടെ​ ​വി​ല​ ​ഇ​ര​ട്ടി​യോ​ളം​ ​വ​ർ​ദ്ധി​ച്ചു.​ സാ​നി​റ്റ​റി​ ​ഉ​ത്പ​ന്ന​ങ്ങ​ൾ,​ ​പി​വി​സി​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​വ​യു​ടെ​ ​വി​ല​യും​ ​ആ​ശ്വാ​സ​ക​ര​മ​ല്ലാ​ത്ത​വി​ധം​ ​ഉ​യ​ർ​ന്നു.​
വീ​ട് ​നി​ർ​മ്മാ​ണ​ത്തി​ൽ​ ​ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ ​സാ​ധാ​ര​ണ​ക്കാ​രെ​ ​ഉ​ൾ​പ്പെ​ടെ​ ​നി​ർ​മ്മാ​ണ​ ​സാ​മ​ഗ്രി​ക​ളു​ടെ​ ​വി​ല​ ​വ​ർ​ദ്ധ​ന​വ് ​പ്ര​തി​കൂ​ല​മാ​യി​ ​ബാ​ധി​ക്കു​ക​യാ​ണ്.​ലോ​ക്ക് ​ഡൗ​ൺ​ ​കാ​ല​ത്തും​ ​നി​ർ​മ്മാ​ണ​മേ​ഖ​ല​ ​വ​ലി​യ​ ​ത​ട​സ​മി​ല്ലാ​തെ​ ​മു​മ്പോ​ട്ട് ​പോ​കു​ന്നു​ണ്ട്.​ പ​ക്ഷെ​ ​നി​ർ​മ്മാ​ണ​ ​സാ​മ​ഗ്രി​ക​ൾ​ക്ക് ​ഉ​ണ്ടാ​യി​ട്ടു​ള്ള​ ​വി​ല​വ​ർ​ദ്ധ​ന​വ് ​പ​ല​രു​ടെ​യും​ ​കൈ​പൊ​ള്ളി​ക്കു​ന്നു.​ കോ​ൺ​ക്രീ​റ്റ് ​ജോ​ലി​ക​ൾ​ക്ക് ​ആ​വ​ശ്യ​മാ​യി​ ​വ​രു​ന്ന​ ​കെ​ട്ടു​ക​മ്പി​യു​ടെ​യും​ ​ആ​ണി​യു​ടെ​യും​ ​വ​രെ​ ​വി​ല​യി​ൽ​ ​വ​ർ​ദ്ധ​ന​വ് ​ഉ​ണ്ടാ​യി​ട്ടു​ള്ള​താ​യി​ ​ഈ​ ​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ ​പ​റ​യു​ന്നു.​ ലോ​ക്ക് ​ഡൗ​ൺ​ ​അ​വ​സാ​നി​ച്ച് ​നി​ർ​മ്മാ​ണ​ ​മേ​ഖ​ല​ ​കൂ​ടു​ത​ൽ​ ​സ​ജീ​വ​മാ​കു​ന്ന​തോ​ടെ​ ​ഇ​നി​യും​ ​വി​ല​ ​വ​ർ​ധ​ന​വു​ണ്ടാ​കു​മോ​യെ​ന്ന​ ​ആ​ശ​ങ്ക​യിലാണ് ജനം.

ക​രാ​റു​കാ​ർ​ക്കും​ ​ഇ​പ്പോ​ഴ​ത്തെ​ ​വി​ല​ ​വ​ർ​ദ്ധ​ന​വ് ​അ​ധി​ക​ ​ബാ​ദ്ധ്യ​ത​ ​വ​രു​ത്തി. ​വീ​ടു​പ​ണി​ക​ൾ​ ​മൊ​ത്ത​മാ​യി​ ​കോ​ൺ​ട്രാ​ക്ട് ​എ​ടു​ത്ത​വ​ർ​ ​വി​ല​വ​ർ​ദ്ധ​ന​വ് ​ക​ണ്ട് ​ഞെ​ട്ടി​ത്ത​രി​ച്ചി​രി​ക്കു​ക​യാ​ണ്. സ്ക്വ​യ​ർ​ഫീ​റ്റ് ​അ​നു​സ​രി​ച്ച് ​തു​ക​ ​നി​ശ്ചയി​ച്ച് ​ക​രാ​ർ​ ​എ​ടു​ത്ത​തി​നാ​ൽ​ ​സാ​ധ​ന​ ​സാ​മ​ഗ്രി​ക​ളു​ടെ​ ​വി​ല​ ​കൂ​ടി​ ​എ​ന്ന് ​പ​റ​ഞ്ഞ് ​അ​ധി​ക​ ​തു​ക​ ​ആ​വ​ശ്യ​പ്പെ​ടാ​നു​മാ​കി​ല്ല.​ ​ഇ​ത്ത​രം​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഏ​റ്റെ​ടു​ത്ത​ ​ക​രാ​ർ​ ​എ​ങ്ങ​നെ​ ​നി​ശ്ചി​ത​ ​സ​മ​യ​ത്തി​നു​ള്ളി​ൽ​ ​തീ​ർ​ക്കു​മെ​ന്ന​ ​അ​ങ്ക​ലാ​പ്പി​ലാ​ണ് ​കരാറുകാർ.