കോട്ടയം: ജില്ലയിൽ 24 കേന്ദ്രങ്ങളിൽ ഇന്ന് 45 വയസിനു മുകളിലുള്ളവർക്ക് കൊവാക്‌സിൻ രണ്ടാം ഡോസ് നൽകും. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം കഴിഞ്ഞവർക്ക് രണ്ടാം ഡോസ് എടുക്കാം. രാവിലെ പത്തു മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് വാക്‌സിനേഷൻ. പോർട്ടലിൽ രജിസ്‌ട്രേഷനും ബുക്കിംഗും നടത്തിയവർക്കു മാത്രമേ വാക്‌സിൻ ലഭിക്കൂ. ഇന്നലെ വൈകിട്ട് ഏഴു മുതൽ മാത്രമായിരുന്നു രജിസ്‌ട്രേഷൻ നടത്താമായിരുന്നത്. ഇക്കാര്യം അറിയിച്ച് ഇന്നലെയാണ് അധികൃതർ പത്രക്കുറിപ്പിറക്കിയത്.