sanjeevani

വാഴൂർ : സ്ത്രീകളിൽ വർദ്ധിച്ചു വരുന്ന കിഡ്‌നി ജീവിതശൈലി രോഗങ്ങൾ കണ്ടെത്തുന്നതിനും തുടർസൗകര്യം ഒരുക്കുന്നതിനുമായി വാഴൂർ ബ്ലോക്ക് പഞ്ചായത്ത പദ്ധതി നടപ്പിലാക്കി. സഞ്ജീവനി എന്ന പേരിൽ ബ്ലോക്കിന് കീഴിലെ ആറ് പഞ്ചായത്തുകളിലും 45 വയസ് കഴിഞ്ഞ സ്ത്രീകൾക്കായി രോഗനിർണയ ക്യാമ്പ് സംഘടിപ്പിക്കും. വാർഷിക പദ്ധതിയിൽ രണ്ട് ലക്ഷം രൂപയാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്. ഇടയിരിക്കപ്പുഴ ഹെൽത്ത് സെന്ററിൽ എല്ലാ ദിവസവും പരിശോധനയ്ക്ക് സൗകര്യം ഉണ്ട്. സഞ്ജീവനി പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി നിർവഹിച്ചു. വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി അദ്ധ്യക്ഷയായി.