കാഞ്ഞിരപ്പള്ളി: ദേശീയ പാതയിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിന് സമീപം കാറും ജീപ്പും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. ഇന്നലെ പുലർച്ചെയായിരുന്നു അപകടം. പൊൻകുന്നം ഭാഗത്തു നിന്നും വന്ന കാറും, പത്രവിതരണം നടത്തിയ ശേഷം കോട്ടയം ഭാഗത്തേക്കു പോവുകയായിരുന്ന ജീപ്പുമാണ് അപകടത്തിൽപ്പെട്ടത്. കാറിൽ സഞ്ചരിച്ചിരുന്ന പാറത്തോട് സ്വദേശികളായ തറമേൽ അബൂബക്കർ (58), പരുത്തിപറമ്പിൽ അബ്ദുൾ ഹക്കിം (43), കണ്ണം തൊടുകയിൽ നിയാസ്(45), ജീപ്പ് ഡ്രൈവർ അതിരമ്പുഴ സ്വദേശി ബേബി എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ നിയാസിന്റെ

നില ഗുരുതരമാണ്. കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.