പാലാ: കേന്ദ്ര സർക്കാരിന്റെ പെട്രോൾ ഡീസൽ വില വർദ്ധനക്കെതിരെ പാലാ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ റിലയൻസ് പമ്പിന് മുന്നിൽ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് ബിജോയി എബ്രാഹം അദ്ധ്യക്ഷത വഹിച്ചു. പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് പ്രൊഫ. സതീശ് ചൊള്ളാനി ധർണ ഉദ്ഘാടനം ചെയ്തു. ജോൺസി നോബിൾ, ഷോജി ഗോപി, പ്രിൻസ് വി.സി, ആർ.മനോജ്, തോമസ് ആർ.വി.ജോസ്, മാത്യു കണ്ടത്തിപ്പറമ്പിൽ, ' വക്കച്ചൻമേനാം പറമ്പിൽ, ബാബു കുഴിവേലിൽ, ബിനോയി കണ്ടത്തിൽ, ജോയി മഠത്തിൽ, സജോ വട്ടക്കുന്നേൽ, അലോഷി റോയി, കിരൺ അരീക്കൽ, റെജി ആന്റണി, അലക്‌സ് ആന്റണി, സെബാസ്റ്റ്യൻ പനയ്ക്കൽ ,അർജുൻ സാബു, അമൽ ജോസ്, ആൽവി റോയി തുടങ്ങിയവർ പ്രസംഗിച്ചു.