കട്ടപ്പന: ജില്ലയിൽ മൊബൈൽ നെറ്റ്‌വർക്കിലെ തകരാറിനെ തുടർന്ന് വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.യു. നേതൃത്വത്തിൽ കട്ടപ്പന ബി.എസ്.എൻ.എൽ. ഓഫീസ് പടിക്കൽ ധർണ നടത്തി. ഉൾപ്രദേശങ്ങളിൽ പല ദിവസങ്ങളിലും ഓൺലൈൻ പഠനം മുടങ്ങുന്ന സ്ഥിതിയാണ്. അടിയന്തരമായി തകരാർ പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഡി.സി.സി. ജനറൽ സെക്രട്ടറി ബിജോ മാണി ധർണ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ പ്രശാന്ത് രാജു, കെ.എസ്.യു. ബ്ലോക്ക് വൈസ് പ്രസിഡന്റ് അരവിന്ദ് രാജ്, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സജീവ് കെ.എസ്, ടോം ജോർജ്, അലന്റ്, അലൻ സി, നന്ദു തുടങ്ങിയവർ പങ്കെടുത്തു.