കോട്ടയം: അന്യായമായ ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകൾ ഇന്ന് നാലിന് നിൽപ്പ് സമരം നടത്തും. ഡീസലിന്റെ വർദ്ധിപ്പിച്ച എക്‌സൈസ് നികുതി കുറയ്ക്കുക, എണ്ണക്കമ്പനികളുടെ കൊള്ള അവസാനിപ്പിക്കുക, പൊതുഗതാഗതം സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പ്ലക്കാർഡുകളും ബാനറുകളുമായി നിത്തിയിട്ടിരിക്കുന്ന ബസുകൾക്ക് മുന്നിലും അവരവരുടെ വീടുകൾക്ക് മുന്നിലും ബസുടമകളും കുടുംബാംഗങ്ങളും നിൽപ്പു സമരത്തിൽ പങ്കെടുക്കും. ബസ് ജീവനക്കാരും ബസ് വ്യവസായവുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്ന മറ്റാളുകളും പ്രതിഷേധ സമരത്തിൽ പങ്കെടുക്കും. 93 രൂപയിലധികം വിലയ്ക്കു ഡീസൽ വാങ്ങി ബസ് സർവീസ് നടത്തുക പ്രായോഗികമല്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ ജനറൽ സെകട്ടറി കെ.എസ് സുരേഷ് പറഞ്ഞു.