പൊൻകുന്നം: മുസ്ലിം ലീഗ് ചിറക്കടവ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്ക് മെഡിക്കൽ കിറ്റ് നൽകി. മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.എം സലിം കിറ്റുകൾ ആശുപത്രി സൂപ്രണ്ട് ഡോ.എം.ശാന്തിക്ക് കൈമാറി. നാസർ മുണ്ടക്കയം,സി.ഐ. റസാഖ്, കെ.എം ജിന്ന, പി.എസ് സ്വലാഹുദ്ദീൻ, പി.എച്ച് ഷാജഹാൻ എന്നിവർ പങ്കെടുത്തു.