അടിമാലി: ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് അടിമാലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പുകൾക്ക് മുമ്പിൽ നിൽപ്പ് സമരം നടത്തി. സമരം ബ്ലോക്ക് കോൺ ഗ്രസ് പ്രസിഡന്റ് ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.എസ്.നാസർ അദ്ധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളിൽ ഡി.സി.സി. വൈസ് പ്രസിഡന്റ് പി.വി. സ്‌കറിയ, ജനറൽ സെക്രട്ടറി റ്റി.എസ്.സിദ്ധിഖ്, ബാബു.പി. കുര്യാക്കോസ്, ഡി.സി.സി.അംഗങ്ങളായ കെ.പി.അസീസ്, ഹാപ്പി.കെ. വർഗീസ്, എം.ഐ.ജബ്ബാർ, ശ്രീധരൻ എല്ലാപ്പാറ, സിജോ പുല്ലൻ, കെ.എസ്.മൊയ്തു, പി.ഐ.ബാബു, കെ എസ്. ഇബ്രാഹിം, ഏലിയാസ് കുന്നപ്പിള്ളി, കെ.എസ്.യു. സംസ്ഥാന സെക്രട്ടറി ജോബി ചെമ്മല, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ കെ.കൃഷ്ണമൂർത്തി, ഷിൻസ് ഏലിയാസ്, പി.കെ. ബിനു തുടങ്ങിയവർ നേതൃത്വം നൽകി