കട്ടപ്പന: ദുരന്ത മുഖങ്ങളിലെ രക്ഷാപ്രവർത്തന ദൗത്യം ലക്ഷ്യമിട്ട് സന്നദ്ധ പ്രവർത്തകരുടെ ഇടുക്കി ഡിസാസ്റ്റർ ഫോഴ്‌സ് രൂപീകരിച്ചു. വിദഗ്ദ്ധ പരിശീലനം ലഭിച്ച നൂറോളം പേരാണ് സംഘടനയിലുള്ളത്.
പ്രളയ സമാനമായ ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരെ സഹായിക്കുക അവശ്യ സേവനങ്ങൾ ലഭ്യമാക്കുക ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് പ്രവർത്തനങ്ങൾ.
കൊവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കാനും തിരികെ കൊണ്ടുപോകാനുമായി 5 വാഹനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിവിധ വകുപ്പുകളിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർ സംഘാംഗങ്ങൾക്ക് പരിശീലനം നൽകും. അനൂപ് കുന്നേൽ ചെയർമാനും മനു ബാബു കട്ടപ്പന സോണൽ കോ-ഓർഡിനേറ്ററുമാണ്.