ചങ്ങനാശേരി: ഇത്തിത്താനം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്കിലെ അംഗങ്ങളുടെ കുട്ടികൾക്കുള്ള സൗജന്യ നോട്ട് ബുക്ക് വിതരണം അഡ്വ ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.സി വിൻസന്റ് അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ലൂയിസ് സേവ്യർ, സെൻസമ്മ സെബാസ്റ്റ്യൻ, ജോസഫ് ആന്റണി, ടിങ്കിൾ പി ജോൺ, ഹരി കെ.നായർ എന്നിവർ പങ്കെടുത്തു.