കടുത്തുരുത്തി : എസ്.എൻ.ഡി.പി യോഗം ഗുരുകാരുണ്യം പദ്ധതി പ്രകാരം കടുത്തുരുത്തി യൂണിയനിൽ ഭക്ഷ്യക്കിറ്റ് വിതരണവും വിദ്യാഭ്യാസ സഹായ നിധി വിതരണവും നാളെ നടക്കും. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓൺലൈനിൽ പദ്ധതി ഉദ്ഘാടനംചെയ്യും. രാവിലെ 10 ന് യൂണിയൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് ഏ.ഡി.പ്രസാദ് ആരിശ്ശേരി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എൻ.കെ.രമണൻ, യോഗം കൗൺസിലർ സി.എം.ബാബു, യോഗം ബോർഡ് മെമ്പർ ടി.സി.ബൈജു, യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ്.കിഷോർ കുമാർ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുധാ മോഹൻ, സെക്രട്ടറി ജഗദമ്മ തമ്പി, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി കെ.വി.ധനേഷ് എന്നിവർ പ്രസംഗിക്കും.