തലയാഴം : പെട്രോൾ, ഡീസൽ പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് തലയാഴം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉല്ലലയിലെ പെട്രോൾ പമ്പിനു മുന്നിൽ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് ജി.രാജീവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി പി.വി.പ്രസാദ് ഉദ്ഘാടനം ചെയ്തു. യു.ബേബി, വിവേക് പ്ലാത്താനത്ത്, ടി.വി.ചന്ദ്രബോസ്, സേവ്യർ ചിറ്ററ,ജെൽജിവർഗീസ്, സി.ടി.ഗംഗാധരൻനായർ, സജി ഒഴുന്നുതറ, ജിസ് ജോർജ്, പി.കെജോൺ, വിപോപ്പി,കിഷോർ കുമാർ, ദേവദാസ് ,നോമി വടക്കേൽ, പി.ടി.സലി തുടങ്ങിയവർ പങ്കെടുത്തു.