പാലാ : പാലാ കെ.എസ്. ഇ.ബി സബ് സ്റ്റേഷനിലെ വാർഷിക അറ്റകുറ്റപണികളുടെ ഭാഗമായി ഇന്ന് വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് എക്‌സി. എൻജിനിയർ ബിഞ്ചു അറിയിച്ചു. ഇന്ന് രാവിലെ 8 മുതൽ പാലാ ടൗണിൽ പൂർണമായും വൈദ്യുതി നിലക്കും. രാമപുരം, പൈക, കൊല്ലപ്പള്ളി, ഭരണങ്ങാനം, കിടങ്ങൂർ എന്നീ സെക്ഷനുകൾക്ക് കീഴിലും വൈദ്യുതി വിതരണം തടസപ്പെടും. എന്നാൽ ഈ സെക്ഷനുകളിലേക്ക് മറ്റ് സബ് സ്റ്റേഷനുകളിൽ നിന്ന് വൈദ്യുതി എത്തിക്കാനും ശ്രമങ്ങൾ നടത്തുന്നുണ്ട്. എങ്കിലും പൂർണ്ണമായും വൈദ്യുതി വിതരണം ഈ മേഖലകളിലും ഉണ്ടാകാനിടയില്ല.
എല്ലാ വർഷവും ഏപ്രിൽ മാസത്തിൽ പാലാ മെയിൻ സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതാണ്. ഇത്തവണ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഇത് നീട്ടിവയ്ക്കുകയായിരുന്നു. കാലവർഷം ആരംഭിക്കുന്നതിനാൽ ഇനിയും പണികൾ മുന്നോട്ട് നീട്ടാനാവില്ലെന്ന് എക്‌സി. എൻജിനിയർ പറഞ്ഞു. ഉച്ചയ്ക്ക് ഒരു മണിയോടെ പണികൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിലും 3 മണിയോടെയെ വൈദ്യുതി വിതരണം പുനരാരംഭിക്കാൻ കഴിയുകയുള്ളു. കനത്ത മഴ ഉണ്ടാവുകയാണെങ്കിലും പണികൾ നിറുത്തിവച്ച് വൈദ്യുതി വിതരണം പുന:സ്ഥാപിക്കും.