കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി 15ന് ജില്ലയിൽ കടയടപ്പ് സമരം നടത്തും. ഹോട്ടലുകളിലും ബേക്കറികളിലും സാമൂഹ്യ ആകലം പാലിച്ചിരുന്ന് കഴിക്കാൻ അനുവദിക്കുക, എല്ലാ വ്യാപാര സ്ഥാപനങ്ങളും സമയ ബന്ധിതമായി തുറക്കാൻ അനുവദിക്കുക, പൊലീസ്, സെക്ടറൽ മജിസ്ട്രേറ്റുമാർ എന്നിവരുടെ അനാവശ്യ പരിശോധന ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.