കോട്ടയം : ചുങ്കം മുതൽ കാഞ്ഞിരം വരെ മീനച്ചിലാർ തെളിക്കുന്ന ജോലി വെള്ളപ്പൊക്കം വരും മുമ്പ് അടിയന്തിരമായി പൂർത്തിയാക്കണമെന്ന് സി.പി.എം ചുങ്കം ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. മീനച്ചിലാറിലെയും സമീപതോടുകളിലെയും എക്കലും ചെളിയും മാറ്റുന്ന ജോലി എൺപതു ശതമാനം പൂർത്തിയായത് ഹരിത ‌ട്രൈബ്ര്യൂണൽ നിർദ്ദേശ പ്രകാരം നിറുത്തിവച്ചത് പുന:രാരംഭിക്കുന്നില്ലെങ്കിൽ ജലസേചനവകുപ്പ് ഓഫീസിന് മുന്നിൽ പ്രക്ഷോഭം ആരംഭിക്കാൻ യോഗം തീരുമാനിച്ചു. യോഗം ജെ.റോഷ്യ ഉദ്ഘാടനം ചെയ്തു. ജേക്കബ് സി പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു. ജോംസം മാത്യു, പി.ഡി.സുരേഷ്, ഫിലിപ്പ് മാത്യു എന്നിവർ പ്രസംഗിച്ചു.