sreenarayana-club

ചങ്ങനാശേരി : കൊവിഡിൽ ദുരിതം അനുഭവിക്കുന്നവർക്ക് ആനന്ദാശ്രമം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തു. ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് ഏ.വി.പ്രതിഷ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജയിംസ് വർഗീസ്, ജില്ലാ ലൈബ്രറി കൗൺസിൽ മുൻ അംഗം കെ.ആർ.പ്രകാശ്, വാർഡ് കൗൺസിലർ ലിസി വർഗ്ഗിസ്, ആനന്ദാശ്രമം ശാഖാ പ്രസിഡന്റ് ടി.ഡി.രമേശൻ, പ്രേം സെബാസ്റ്റ്യൻ ആന്റണി എന്നിവർ പങ്കെടുത്തു.