പൊൻകുന്നം: വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായിചിറക്കടവ് ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഇരുപത് ലക്ഷം രൂപ നൽകി. മന്ത്രി വി.എൻ.വാസവൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ .ശ്രീകുമാറിൽ നിന്ന് തുക ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ. ടി. ശോഭന,അഡ്വ.സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ,പഞ്ചായത്തംഗങ്ങളായ ഐ.എസ്.രാമചന്ദ്രൻ, എം.ജി. വിനോദ്, പഞ്ചായത്ത് സെക്രട്ടറി സുജ മാത്യു എന്നിവർ പങ്കെടുത്തു.