പനമറ്റം : ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ പനമറ്റം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ നിർദ്ധന വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോണുകൾ നൽകി. ജില്ലാ സെക്രട്ടറി സജേഷ് ശശി സ്‌കൂൾ പ്രഥമാദ്ധ്യാപകൻ ഹരികൃഷ്ണൻ ചെട്ടിയാർക്ക് ഫോൺ കൈമാറി. പി.ടി.എ പ്രസിഡന്റ് എസ്.മനോജ്, അർച്ചന സദാശിവൻ, നിജിൻ ജി. ദാസ്, എച്ച്.ഹരികൃഷ്ണൻ, എം.വി.ഹരികൃഷ്ണൻ, എ.ആർ.ധനേഷ് എന്നിവർ പങ്കെടുത്തു.
പൊൻകുന്നം : ചിറക്കടവ് വി.എസ് .യു.പി. സ്‌കൂളിന്റെ ഷെയർ ചലഞ്ച് പദ്ധതിയിലേക്ക് ഡി.വൈ.എഫ്.ഐ സ്മാർട്ട് ഫോൺ നൽകി. ജില്ലാ ജോയിന്റ് സെക്രട്ടറി ബി.സുരേഷ് കുമാർ സ്‌കൂൾ മാനേജർ സുമേഷ് ശങ്കർ പുഴയനാലിന് കൈമാറി. എസ് .ദീപു, പി.എസ്.ശ്രീജിത്, ഹരിപ്രസാദ്,ടി.പി.രവീന്ദ്രൻപിള്ള, എം.എൻ.രാജരത്‌നം, വി.എസ്.വിനോദ്കുമാർ എന്നിവർ പങ്കെടുത്തു.