പാലാ : പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ സമൂഹത്തിന് കടമയുണ്ടെന്ന് മാണി സി കാപ്പൻ എം.എൽ.എ പറഞ്ഞു. ശുചിത്വമിഷന്റെ ഭാഗമായി കരൂർ പഞ്ചായത്തിലെ ആറാം വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് മെമ്പർ ലിസമ്മ ടോമി, ടോമി വട്ടക്കാനായിൽ, ബിനോയി ചൂരനാനി, പയസ് മാണി മഞ്ഞക്കുന്നേൽ, സന്തോഷ് വരിക്കമാക്കൽ, ടോണി, രാജേന്ദ്രൻ ഈന്തനാനിയിൽ എന്നിവരും പങ്കെടുത്തു.