അടിമാലി: നിർദ്ധന കുടുംബത്തിലെ 12 ഉം 8 വയസ് പ്രായമുള്ള രണ്ട് കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ ടി.വി വാങ്ങി നൽകി. അടിമാലി ചാരിറ്റിബിൾ സൊസൈറ്റിയും അടിമാലി ജനമൈത്രി പൊലീസും സഹകരിച്ചാണ് ടെലിവിഷൻ വാങ്ങി നൽകിയത്. അടിമാലി ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് സിദ്ധിഖ് വെളിയത്തുകുടി, വൈസ് പ്രസിഡന്റ് ഷൈല ജോസ്, മനു കുറുമുള്ളിൽ, അടിമാലി എസ്.ഐ ജൂഡി, സ്‌പെഷ്യൽ ബ്രാഞ്ച് ആഫീസർ അശോകൻ കെ.എ, അടിമാലി ജനമൈത്രി കമ്മ്യൂണിറ്റി റിലേഷറിലേഷൻ ആഫീസർ കെ.ഡി. മണിയൻ, വാർഡ് മെമ്പർ സുജി ഉല്ലാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.