അടിമാലി: നിർമ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം നിർമ്മാണമേഖലയെ തകർച്ചയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് അഖില കേരള ആർട്ടിസൻസ് ആന്റ് നിർമ്മാണ തൊഴിലാളി യൂണിയൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.കെ. ബാബു. കഴിഞ്ഞ മൂന്ന് മാസം കൊണ്ട് 50 ശതമാനം വർദ്ധനയാണ് സിമന്റ് കമ്പി എന്നിവയ്ക്ക് എം. സാന്റിന്റെ വില ഓരോ ആഴ്ചയിൽ കൂടുകയാണ് നിർമ്മാണ പ്രവർത്തനം നിലച്ചതോടെ തൊഴിലാളികൾ ജോലി ഇല്ലാത്ത അവസ്ഥയിലായി സിമന്റ് കമ്പി എന്നിവയുടെ വില നിശ്ചയിക്കുന്ന നിർമ്മാതാക്കൾക്കു യാതൊരു വിധ നിയന്ത്രണങ്ങളും ഇല്ലാത്ത അവസ്ഥയാണ്. പുഴയിലും ഡാമുകളിലും കെട്ടികിടക്കുന്ന മണൽ വാരുന്നതിന് സർക്കാർ അനുവാദം നൽകിയിയാൽ ഒരു വലിയ വരുമാനവും ലേലത്തിലൂടെ സർക്കാരിനു ലഭിക്കും. കെട്ടുറപ്പുള്ള നിർമ്മാണത്തിന് മണലാണ് പാരമ്പര്യമായി ഉപയോഗിച്ചിരുന്നത്. മണൽ വാരാൻ നിയന്ത്രണം വന്നതോടെ മലനിരകൾ പറപൊടിയായി മാറുകയാണ്.