വെള്ളത്തുവൽ: ലക്ഷദീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ തെറ്റായ നടപടികൾ അവസാനിപ്പിക്കുക, പെട്രോൾ- ഡീസൽ വില വർദ്ധന പിൻവലിക്കുക, കേന്ദ്ര സർക്കാരിന്റെ തെറ്റായ നടപടികൾ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ വെള്ളത്തൂവൽ പോസ്റ്റ് ആഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സമരം ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് ജോൺ സി. ഐസക്ക് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു നേതാക്കളായ കെ.ജി. ജയദേവൻ, എം.എ. ഹംസ, എ.ഐ.ടി.യു.സി നേതാവ് കെ.ബി ജോൺസൺ എന്നിവർ പ്രസംഗിച്ചു.