കടുത്തുരുത്തി: ഇന്ധനവില വർദ്ധനവിനെതിരെ മുട്ടുചിറയിലെ പെട്രോൾ പമ്പിന് മുൻപിൽ കോൺഗ്രസ് കടുത്തുരുത്തി മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധം ഡി.സി.സി ജന.സെക്രട്ടറി എം.എൻ. ദിവാകരൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പീറ്റർ മ്യാലിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. മനോഹരൻ സി എൻ , സുനിതകുമാരി എം കെ, സോമൻ കണ്ണംപുഞ്ചയിൽ,എം.കെ. സാബുജി തുടങ്ങിയവർ സംസാരിച്ചു.