കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-എരുമേലി സംസ്ഥാനപാതയിലെ ഇരുപത്തിയാറാം മൈൽ പാലം പുതുക്കി പണിയണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് നിവേദനം നല്കിയതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. പാലത്തിന് ബലക്ഷയം സംഭവിച്ചതിനെത്തുടർന്ന് ഈ വഴിയുള്ള ഭാരവാഹനങ്ങളുുടെ യാത്ര നിറുത്തിവച്ചിരുന്നു. എരുമേലി റോഡ് ബി.എം.ബി.സി.
നിലവാരത്തിൽ ടാറിംഗ് നടത്തിയിരുന്നുവെങ്കിലും പാലം പൂർവസ്ഥിതിയിൽ തന്നെ നിലകൊള്ളുകയായിരുന്നു. ശബരിപാതയുടെ ഭാഗമായ റോഡിലൂടെ തീർത്ഥാടന കാലമെത്തിയാൽ വാഹനത്തിരക്കേറും. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് 2 കോടി 80 ലക്ഷം രൂപ ചിലവ് പ്രതീക്ഷി്ക്കുന്ന പ്രൊജക്ട് റിപ്പോർട്ടും മന്ത്രിക്ക് സമർപ്പിച്ചതായി എം.എൽ.എ പറഞ്ഞു.
പാലം ചിത്രം -മെയിൽ