hotel

കോട്ടയം : ജില്ലയിലെ ഹോട്ടലുകളും റസ്റ്റോറന്റുകളും പതിവ് പോലെ പ്രവർത്തിക്കുമെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന സർക്കാർ ഉത്തരവുകളോട് പല തലത്തിലും വിയോജിപ്പുണ്ടെങ്കിലും കടകൾ അടച്ചു പ്രതിഷേധിക്കുന്നതിനോട് യോജിപ്പില്ലന്നും അസോസിയേഷൻ അറിയിച്ചു.