മുണ്ടക്കയം : ഡി.വൈ.എഫ്.ഐ മുണ്ടക്കയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടന്നു.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നൂറു യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ക്യാമ്പ് നടത്തിയത്.ഡി.വൈ.എഫ്.ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറി അജാസ് റഷീദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പി.ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്,മുണ്ടക്കയം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി അനിൽകുമാർ,പി.കെ പ്രദീപ്,സി.പി .എം ലോക്കൽ സെക്രട്ടറിമാരായ എം.ജി രാജു, റജീന റഫീഖ്, ഡി.വൈ.എഫ്.ഐ ഭാരവാഹികളായ റിനോഷ് രാജേഷ്, ഹേമന്ത് ശ്രീനിവാസ്, സുമേഷ് കെ.ടി, ജിതിൻ ജോർജ്, ശരത് ചന്ദ്രൻ, പ്രിൻസ് എന്നിവർ നേതൃത്വം നൽകി.