തിരുവാർപ്പ് : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവാർപ്പ് ഗവ.പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ജെ.പി.എച്ച്.എൻ തസ്തികയിലേക്ക് താത്ക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 18 മുതൽ 45 വയസ് വരെ പ്രായമുള്ള എ.എൻ.എം കോഴ്‌സ് പാസായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ബയോഡേറ്റ,നിശ്ചിത യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പ് സഹിതം നാളെ നാലുവരെ തിരുവാർപ്പ് പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കാം.