rain

കോട്ടയം : ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ലഭിച്ചത് 86 മില്ലി മീറ്റർ മഴ. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോട്ടയം നഗരത്തിലാണ്. രണ്ടാമത് വൈക്കം. 17 വരെ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഈ സീസണിലെ മഴ ക്കണക്കിൽ സംസ്ഥാനത്ത് ഏറ്റവും മുന്നിൽ കോട്ടയം ജില്ലയാണ്. 246.1 മില്ലീ മീറ്റർ മഴയാണ് ലഭിച്ചിരിക്കുന്നത്. രണ്ടു ദിവസമായി തുടരുന്ന കനത്ത മഴ പടിഞ്ഞാറൻ മേഖലയിൽ വെള്ളപ്പൊക്ക ഭീതി ഉയർത്തിയിട്ടുണ്ട്. മലയോര മേഖലയിലും തോരാമഴ ആശങ്കയ്ക്ക് ഇടയാക്കുന്നു.