കുമരകം: കനത്ത കാറ്റിൽ വടക്കുംകര ക്ഷേത്ര പരിസരത്തെ ആൽമരം വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു. കഴിഞ്ഞദിവസം രാത്രി 11.30 ഓടെയായിരുന്നു സംഭവം. വൈദ്യുതി ലൈനുകളും പൊട്ടിവീണു. ഗതാഗതവും തടസപ്പെട്ടു. വള്ളാറ പള്ളി മുതൽ കരിവേലി വരെയുള്ളു പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങി. ഇന്നലെ അറ്റകുറ്റപണികൾ പൂർത്തിയാക്കി വൈദ്യുതി പുനസ്ഥാപിച്ചു