കോട്ടയം : എം.ജിയിലെ ശ്രീനാരായണ ചെയറിന്റെ പ്രവർത്തനം പുന:രാരംഭിക്കാത്തതിൽ ശിവഗി മഠം ഗുരുധർമ്മപ്രചരണ സഭ പ്രതിഷേധിച്ചു. ആവശ്യമായ ഫണ്ട് അനുവദിച്ച് യോഗ്യരായ ചെയർമാനെ നിയോഗിച്ച് ചെയർ പ്രവർത്തിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ഉപേദേശകസമിതിയംഗം ആർ.സലിം കുമാർ, പി.ആർ. ഒ ഇ.എം.സോമനാഥൻ , ജില്ലാ പ്രസിഡന്റ് ബാബുരാജ് വട്ടോടിൽ, സെക്രട്ടറി സുകുമാരൻ വാകത്താനം എന്നിവർ ആവശ്യപ്പട്ടു.