കട്ടപ്പന: ഐ.എം.എ. കട്ടപ്പന, നെടുമ്പാശേരി എൻ.ആർ.ഐ. യൂണിറ്റുകൾ ചേർന്ന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്റർ അനുബന്ധ ഉപകരണങ്ങൾ സൗജന്യമായി നൽകും. ഇന്ന് ഉച്ചയ്ക്ക് 1.30ന് മെഡിക്കൽ കോളജിൽ നടക്കുന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. അബ്ദുൾ റഷീദും അധികൃതരും ചേർന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങും. ഐ.എം.എ. നെടുമ്പാശ്ശേരി എൻ.ആർ.ഐ. യൂണിറ്റ് ഭാരവാഹികളായ ഡോ. നിജിൽ കുര്യാക്കോസ്, ഡോ. മുഹമ്മദ് മുസ്തഫ, ഡോ. ജോർജ് ജോൺ, കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് ഡോ. അനിൽ പ്രദീപ് കെ, സെക്രട്ടറി ഡോ. വരുൺ ജോസ്, സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം ഡോ. ജോളി വർഗീസ്,തിരുവനന്തപുരം ഐ.എം.എ. അംഗം ഡോ. അൻസാർ എസ്. എന്നിവർ പങ്കെടുക്കും.